നെറ്റ് വര്‍ക്ക് പ്രതിസന്ധി ഐഡിയയെ തകരാറിലാക്കി

കൊച്ചി : സാങ്കേതിക തകരാര്‍ മൂലം രാജ്യത്തെ പ്രധാന സ്വകാര്യ മൊബൈല്‍ സേവനദാതാക്കളായ ഐഡിയയുടെ സേവനങ്ങള്‍ തടസപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് തടസങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. എറണാകുളം ജില്ലയിലാണ് പ്രധാനമായും തടസങ്ങള്‍ ശ്രദ്ധയില്‍പെട്ടത്.

ഉപയോക്താക്കള്‍ക്ക് നെറ്റ്വര്‍ക്ക് സിഗ്നല്‍ ലഭിക്കാതെ വരികയും കോളുകളും ഇന്റര്‍നെറ്റ് സേവനങ്ങളും തടസപ്പെടുകയും ആയിരുന്നു. കൂടുതല്‍ സ്ഥലങ്ങളില്‍ തകരാര്‍ ബാധിച്ചോ എന്നുള്ളത് വ്യക്തമായി വരുന്നതേ ഉള്ളൂ.

ചില നമ്പരുകള്‍ക്ക് മാത്രമാണ് സേവനങ്ങള്‍ നഷ്ടപ്പെട്ടതെന്നും രണ്ട് മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിക്കുമെന്നുമാണ് ഐഡിയ ഉപഭോക്താക്കളെ അറിയിച്ചത്.

അപ്രതീക്ഷിതമായ തകരാര്‍ ഉപയോക്താക്കളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഐഎസ്എല്‍ മത്സരം നടക്കുന്നതിനിടയിലുള്ള തകരാര്‍ മത്സരം കാണാന്‍ എത്തിയവര്‍ക്കും ബുദ്ധിമുട്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here