കൊമ്പന്‍മാരുടെ കളിയില്‍ ആരാധകര്‍ ഹാപ്പിയോ; മറക്കാനാകാത്ത ചടുലമായ നീക്കങ്ങള്‍ കൊണ്ട് ശ്രദ്ധയമായിരുന്നു രണ്ടാം മത്സരം

കൊച്ചി; ഐഎസ്എല്ലില്‍ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേ‍ഴ്സിന് ഗോള്‍രഹിത സമനില. ജംഷദ്പുര്‍ എഫ്സിയാണ് സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേ‍ഴ്സിനെ സമനിലയില്‍ തളച്ചത്. ഗോളടിച്ചില്ലെങ്കിലും ബ്ലാസ്റ്റേ‍ഴ്സ് താരങ്ങള്‍ ബഹദൂരം മുന്നേറിയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ആദ്യ ജയം തേടിയിറങ്ങിയ ബ്ലാസ്റ്റേ‍ഴ്സിന് ഇത്തവണയും നിരാശ. സ്വന്തം തട്ടകത്തില്‍ മഞ്ഞക്കടലിന്‍റ ഇരന്പലില്‍ പോലും എതിര്‍വല കുലുക്കാന്‍ ബ്ലാസ്റ്റേ‍ഴ്സിനായില്ല. എന്നാല്‍ കോപ്പലിന്‍റെ ജംഷഡ്പുര്‍ എഫ്സിക്ക് ഒന്നാശ്വസിക്കാം. ഒരു ഏവേ മത്സരം കൂടി സമനിലയില്‍ തളക്കാനായി.

മത്സരത്തിന്‍റെ ആദ്യ പകുതി മു‍ഴുവന്‍ കളം നിറഞ്ഞ് കളിച്ച മഞ്ഞപ്പട മിന്നലാക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോളാക്കാനായില്ല. ക‍ഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിയ ദിമിറ്റര്‍ ബെര്‍ബറ്റോവ് കളി നിയന്ത്രിക്കുന്ന കാ‍ഴ്ച തന്നെ കാണാനായി.

ജംഷഡ്പൂരും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇയാന്‍ ഹ്യൂമിന്‍റെയും ജാക്കിചന്ദിന്‍റെയും പെക്കൂസന്‍റെയും നീക്കങ്ങള്‍ കയ്യടി നേടി. കളിയുടെ ഒന്പതാം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച സി കെ വിനീതിന്‍റെ ഹെഡ്ഡര്‍ ചെറിയ വ്യത്യാസത്തിലാണ് പാ‍ഴായത്.

ഇതൊ‍ഴിച്ചാല്‍ സി കെ വിനീതിന്‍റെ പ്രകടനം തീര്‍ത്തും നിരാശയായിരുന്നു. പോസ്റ്റിന് മുന്നില്‍ മിന്നല്‍ സേവുകളുമായി കളം നിറഞ്ഞ ഗോളി പോള്‍ റച്ചുബ്ക്ക തന്നെയാണ് ഇത്തവണയും ബ്ലാസ്റ്റേ‍ഴ്സിന്‍റെ ഹീറോ. ഒന്നിലേറെ തവണയാണ് റച്ചുബ്ക്ക ഗോള്‍വല കാത്തത്.

89ാം മിനിറ്റില്‍ ഇന്‍ജുറി ടൈമില്‍ ബെല്‍ഫോര്‍ട്ടിന്‍റെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റിയ റച്ചുബ്ക്കയ്ക്ക് ആരാധകരുടെ നിറഞ്ഞ കയ്യടിയും. 57ാം മിനിറ്റിലും 66ാം മിനിറ്റിലും ഇയാന്‍ ഹ്യൂ എതിര്‍വലയെ ലക്ഷ്യമാക്കി ഷോട്ടുകള്‍ പായിച്ചെങ്കിലും ഗോളായില്ല.

ആദ്യ മത്സരത്തില്‍ നിന്നും വിഭിന്നമായി ആവേശം നിറഞ്ഞ മുന്നേറ്റമായിരുന്നു ഇരുടീമുകളും നടത്തിയത്. ആവേശം അതിരുവിട്ടപ്പോള്‍ കയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങളെത്തി. ഇരുടീമുകള്‍ക്കുമായി അഞ്ച് മഞ്ഞക്കാര്‍ഡുകളാണ് റഫറി കാണിച്ചത്.

60ാം മിനിറ്റില്‍ ഹ്യൂമിനെയും 709ാം മിനിറ്റില്‍ ജാക്കിചന്ദിനെയും 81ാം മിനിറ്റില്‍ പെക്കുസണെയും മാറ്റി മലയാളി താരം പ്രശാന്തിനെയും മിലന്‍ സിങ്ങിനെയും മര്‍ക്കോസിനെയും മ്യൂലന്‍സ്റ്റീന്‍ പരീക്ഷിച്ചെങ്കിലും ഗോള്‍ പിറന്നില്ല.

മു‍ഴുവന്‍ സമയം കളം നിറഞ്ഞ് കളിച്ച ജംഷദ്പൂരിന്‍റെ മെഹ്താബ് ഹുസൈനാണ് കളിയിലെ താരം. രണ്ട് സമനിലയോടെ രണ്ട് പോയിന്‍റുമായി ബ്ലാസ്റ്റേ‍ഴ്സ് പോയിന്‍റെ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News