ഇസ്മായിലിനെതിരായ അച്ചടക്ക നടപടിയില്‍ തീരുമാനം ഇന്നുണ്ടായേക്കും; സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട് ദേശീയ എക്സിക്യൂട്ടീവ് ചര്‍ച്ചചെയ്യും

ദില്ലി; കെ ഇ ഇസ്മായിലിന് എതിരായ അച്ചടക്ക നടപടി സി പി ഐ ദേശീയ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചർച്ച ചെയ്യും.

എൽ ഡി എഫ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ഇസ്മയിലിനെ വിലക്കിയ നടപടി സംസ്ഥാന ഘടകം ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്തു.

ഇസ്മയിലിന്റേത് ഗുരുതര അച്ചടക്ക ലംഘനം എന്നാണ് സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട്. അതെ സമയം ഇസ്മായിലിനെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് സൂചന.

ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിനും ദേശീയ എക്സിക്യൂട്ടീവ് ഇന്ന് അന്തിമ രൂപം നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News