ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ജൂലി 2 തീയറ്ററുകളിലേക്ക്; വിശേഷങ്ങള്‍ ഇങ്ങനെ

മലയാളക്കരയില്‍ മിന്നിത്തിളങ്ങിയ റായ് ലക്ഷ്മി ഇന്ന് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായകയാകാനുള്ള തയ്യാറെടുപ്പിലാണ്.

കരുത്തുറ്റ സ്ത്രീകഥാപാത്രമായി റായ് ലക്ഷ്മിയെത്തുന്ന ജൂലി 2 എന്ന ബോളിവുഡ് ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

അതീവ ഗ്ലാമറസായെത്തുന്ന സൂപ്പര്‍ നായികയുടെ വേറിട്ട കഥാപാത്രമാകും ജൂലി 2 വിലെന്നാണ് സൂചന. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ജൂലി ഇന്ന് തീയറ്ററുകളിലെത്തുകയാണ്.

ദീപക് ശിവദാസാനി സംവിധാനം ചെയ്ത 2006 ല്‍ വന്‍ഹിറ്റായി മാറിയ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ജൂലി2. ലൈംഗിക തൊഴിലാളി ആകേണ്ടി വരുന്ന യുവതിയുടെ കഥയാണ് ജൂലി 2 പറയുന്നത്.

പ്രമുഖ തമിഴ് നടിയുടെ ജീവിതകഥയാണ് രണ്ടാം ഭാഗത്തിലെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News