ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക് ലി ഇനി പ്രാദേശികഭാഷകളിലും

വാരികയുടെ ഉള്ളടക്കം ആറു ഭാഷകളിൽ ഓൺലൈനിൽ കിട്ടാനുള്ള സംവിധാനമാണ് ഒരുങ്ങിയിരിക്കുന്നത്.

http://www.epw.in/translation എന്ന വെബ് സൈറ്റിൽ ഇതു ലഭ്യമാണ്.

തുടക്കം എന്ന നിലയ്ക്ക് ഹിന്ദി, ഗുജറാത്തി, മറാത്തി, തമി‍ഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ഈ സൗകര്യം. ഇംഗ്ലീഷിലാണ് ഇപിഡബ്ള്യു പ്രസിദ്ധീകരിക്കുന്നത്.

സാമൂഹികശാസ്ത്രമേഖലയിൽ ഉൾപ്പെട്ട എല്ലാ വിഷയങ്ങളിലുമുള്ള ആധികാരിക ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന വാരികയാണിത്. 1949ലാണ് തുടങ്ങിയത്.

ഇംഗ്ലീഷിൽ 68 കൊല്ലമായി പ്രസിദ്ധീകരിക്കുന്ന ഇപിഡബ്ല്യുവിന്റെ തീരുമാനം പരക്കേ ശ്രദ്ധിക്കപ്പെടുന്നു. രാജ്യത്തെ ഏറ്റവും ആധികാരികതയുള്ള അക്കാദമിക് പ്രസിദ്ധീകരണമാണ് ഇപിഡബ്ല്യു.

ആധികാരികതയുടെ അടയാളമായി അക്കാദമിക് മേഖല അംഗീകരിക്കുന്ന ഇംഗ്ലീഷിൽ നിന്ന് പ്രാദേശികഭാഷകളിലേയ്ക്കു വരാനുള്ള ഇപിഡബ്ലുവിന്റെ തീരുമാനം അക്കാദമിക് മേഖലയിലെതന്നെ ഒരു വൻവ്യതിയാനത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News