ദില്ലി: തിങ്കളാഴ്ച്ച സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഹാദിയ ഇന്ന് രാത്രിയോടെ ദില്ലിയിലെത്തും. ദില്ലിയില്‍ കേരള ഹൗസില്‍ ഹാദിയെ കനത്ത സുരക്ഷാ സജീകരണങ്ങളോടെ താമസിപ്പിക്കും.
രാത്രി 10.30ന് ഹാദിയയും കുടുംബവും ദില്ലിയിലെത്തും. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദില്ലി പോലീസീന്റെ പ്രത്യേക സുരക്ഷയോടെ കേരള ഹൗസിലെത്തിക്കും. കേരള ഹൈസില്‍ നാല് മുറികള്‍ ഇവര്‍ക്ക് താമസിക്കാനായി സജീകരിച്ചിട്ടുണ്ട്. രണ്ട് മുറിയില്‍ ഹാദിയയും കുടുംബവും താമസിക്കും.
ബാക്കി രണ്ട് മുറികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ളതാണ്. സംഘപരിവാര്‍ സംഘടനകളും മുസ്ലീം അതി വൈകാരിക ഗ്രൂപ്പുകളും പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ടന്നാണ് വിലയിരുത്തല്‍.
ഇതിനാല്‍ ദില്ലി പോലീസിന്റെ പ്രത്യേക സുരക്ഷ കേരള ഹൗസിന് ചുറ്റുമുണ്ടാകും. ജന്തര്‍മന്ദറിലുള്ള കേരള ഹൗസില്‍ നിന്നും സുപ്രീംകോടതിയിലേക്ക് എത്താന്‍ 20 മിനിറ്റ് മതി.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹാദിയെയ പോലീസ് അകമ്പടിയോടെ സുപ്രീംകോടതിയിലേയ്ക്ക് കൊണ്ട് പോകും. സുപ്രീംകോടതി തീരുമാന പ്രകാരമായിരിക്കും പിന്നീടുള്ള നീക്കങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here