പ്രായപൂർത്തിയായ രണ്ടു പെൺമക്കളുമായി വഴിയാധാരമാകുമൊ എന്ന ആശങ്കയിൽ കൊല്ലത്ത് 5 അംഗ കുടുംമ്പം

കൊല്ലം; നിർദ്ദന കുടുമ്പത്തിന്റെ വീടിന് ജപ്തി ഭീഷണി. കൊല്ലം ആദിച്ചനല്ലൂരിലാണ് പ്രായപൂർത്തിയായ രണ്ടു പെൺമക്കളുമായി വഴിയാധാരമാകുമൊ എന്ന ആശങ്കയിൽ 5 അംഗ കുടുംമ്പം കഴിയുന്നത്.

പട്ടിണിയും പരിവട്ടവുമായി ആത്മഹത്യയുടെ വക്കിലാണിവർ. മാത്രമല്ല അടച്ചുറപ്പില്ലാത്ത കുളിമുറിയായതിനാൽ രണ്ടു പെൺകുട്ടിളും കുളിക്കുന്നത് രാത്രയിയിൽ.

എ.സലീം,ഷാഹിദ ദമ്പതികളും മക്കളായ,മൂബീന,മുർഷിദാ ഷാഹിദയുടെ മാതാവ്,ഉമൈബ എന്നിവരാണ് സ്വന്തം വീടും സ്ഥലവും നഷ്ടമാകുമൊ എന്ന ആശങ്കയിൽ കഴിയുന്നത്.

കേരളപുരം ജമായത്ത് കമ്മിറ്റിയാണ് 2002ൽ 5 സെന്റ് ഭൂമി വാങി നൽകി നീർദ്ദന കുടുമ്പത്തിലെ ഷാഹിദയെ വിവാഹം ചെയ്തയക്കുന്നത്. സലീമിന് 2003 ൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വരുമാനം നഷ്ടപ്പെട്ടു.

പിന്നീട് ഷാഹിദ വീട്ടു വേലക്കുപോയി കിട്ടുന്ന വരുമാനം കൊണ്ടാണ് 5 കുടുമ്പം കഴിഞ്ഞിരുന്നത് വീട് നിർമ്മിക്കാൻ 2013ൽ ആദിച്ചനല്ലൂർ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് 2ലക്ഷം രൂപ വായ്പ എടുത്തു.

ഇപ്പോൾ പലിശ ഉൾപ്പടെ 3 ലക്ഷം രൂപയായി. അസുഖ ബാധിതയായതിനെ തുടർന്ന് തിരിച്ചടവുമുടങി. അടച്ചുറപ്പില്ലാത്ത കുളിമുറിയായതിനാൽ രണ്ടു പെൺകുട്ടിളും കുളിക്കുന്നത് രാത്രയിയിലാണ്.

ആദിച്ചനല്ലൂർ ഹയർ സെക്കന്ററി സ്കൂൾ വിദ്ധ്യാർത്ഥികൾ 1 ലക്ഷം രൂപ പിരിച്ചു .എന്നാൽ ഇനിയും 1 ലക്ഷം രൂപ ജപ്തി ഒഴിവാക്കാൻ വേണം.മുഖ്യമന്ത്രിക്കു പരാതി നൽകി സർക്കാരിന്റെ കരുണ കാത്തിരിക്കുകയാണ് ഈ കുടുംമ്പം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News