ലോകകപ്പ് അവതാരകയായ റഷ്യക്കാരി മാധ്യമപ്രവര്‍ത്തകയോട് ഇറാനിയന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ഒരു അപേക്ഷയുണ്ട്

നന്നായി വസ്ത്രം ധരിക്കണമെന്നാണ് റഷ്യക്കാരിയ മാധ്യമപ്രവര്‍ത്തകയ്ക്ക് ഇറാനിയന്‍ ഫുട്ബോള്‍ ആരാധകരുടെ ഉപദേശം.

റഷ്യയില്‍ നടക്കാനിരിക്കുന്ന 2018 ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ഡിസംബര്‍ 1 ന് നടക്കുന്ന പരിപാടിയുടെ അവതാരകയായ മിരയ കോമാന്തയോടാണ് ഇരാന്‍കാരുടെ ഉപദേശം.

താന്‍ അവതാരകയാകാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ച ഉടനെ ഇറാനില്‍ നിന്നുള്ള ആരാധകരുടെ ഉപദേശവും തുടങ്ങിയതായി മരിയ പറഞ്ഞു. മാന്യമായി വസ്ത്രം ധരിക്കണം എന്നാണ് ഉപദേശം.

മതനിയമങ്ങള്‍ ശക്തമായി ഇറാനില്‍ വസ്ത്രധാരണം വളരെ പ്രധാനമാണ്. നിങ്ങള്‍ നന്നായി വസ്ത്രം ധരിച്ചാല്‍ മാത്രമേ ടിവിയില്‍ ഞങ്ങള്‍ക്ക് പരിപാടി കാണാന്‍ ക‍ഴിയുകയുള്ളൂ എന്നാണ് ആരാധകരുടെ അപേക്ഷ.

വസ്ത്രധാരണം മോശമാണെങ്കില്‍ ഇറാനില്‍ പരിപാടി സംപ്രേഷണം ചെയ്യില്ലെന്നും സെന്‍സര്‍ഷിപ്പുണ്ടാകുമെന്നും ആരാധകര്‍ പറയുന്നു.

അവതാരകയുടെ വസ്ത്രത്തിനു കു‍ഴപ്പമുണ്ടെങ്കില്‍ഇറാനില്‍ പരിപാടി ലൈവായി കാണിക്കില്ല. പകരം റെക്കോര്‍ഡ് ചെയ്താണ് കാണിക്കുക.

അങ്ങനെ വരുമ്പോള്‍ പരിപാടിയുടെ പല പ്രാധാനഭാഗങ്ങളും കാണാന്‍ ക‍ഴിയില്ലെന്നാണ് ഇറാനിയന്‍ ആരാധകര്‍ സങ്കടപ്പെടുന്നത്. എന്തായാലും മരിയയുടെ വേഷം ഇറാനിയന്‍ ആരാധകരെ നിരാശപ്പെടുത്തുമോ ഇല്ലയോ എന്നറിയാനാണ് ഇപ്പോള്‍ ലോകം കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News