‘ചെഞ്ചോരപൂക്കളാല്‍ ആശിര്‍വദിക്കുക’; സുധീഷ് മിന്നി വിവാഹിതനാകുന്നു

വിവാഹ ജീവിതം വേണ്ടെന്ന്് വെച്ച് ആര്‍എസ്എസിന് വേണ്ടി ജീവിതം തൃജിക്കാന്‍ തീരുമാനിച്ചവനായിരുന്നു സുധീഷ് മിന്നി. പ്രചാരകനായിരിക്കെ എന്താണ് സംഘപരിവാറിന്റെ തനിനിറം എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ആര്‍എസ്എസ് വിട്ടു. ആര്‍എസ്എസിന്റെ തനിനിറം തുറന്നുകാണിച്ചുകൊണ്ട് ഇപ്പോള്‍ സിപിഐഎമ്മിന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നു.

ഡിസംബര്‍ മൂന്നിന് സുധീഷ് മിന്നി വിവാഹിതനാവുകയാണ്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനി ആര്‍.അമൃതയാണ് വധു.

ഫേസ്ബുക്കിലൂടെയുളള സുധീഷ് മിന്നിയുടെ വിവാഹക്ഷണം ഇങ്ങനെ:

എന്റെ ജീവിതത്തിന്റെ ഗുല്‍മോഹര്‍ ഒരു ചുവന്നവസന്തകാലമാവുന്നു.
എന്റെ അച്ഛനും അമ്മയും ജേഷ്ഠനും ജേഷ്ഠത്തിയമ്മയും എല്ലാം മംഗളമരുളി പ്രീയ സഖാവ് സ.പി ജയരാജന്‍ ഞാന്‍ പുതുതായ് പണികഴിപ്പിച്ച വീടിന് നല്കിയ അര്‍ത്ഥവത്തായ പേരില്‍ നിന്നും തുടങ്ങി കരിപ്പായി ഷാജിയുടെ ലളിതമായ കല്ല്യാണകത്തിന്റെ ഡിസൈനിംഗും ചേര്‍ന്ന് മനസ്സിന്റെ ആകാശനീലിമയില്‍ ഞാന്‍ തുടങ്ങുന്ന ജീവിതത്തിന്റെ പുതിയൊരധ്യായത്തിന്റെ ഒന്നാം പാഠം ഡിസംബര്‍ 3ന് ആരംഭിക്കുമ്പോള്‍ പ്രീയ സഖാക്കളെ നിങ്ങള്‍ അതില്‍സകുടുംബം പങ്കു ചേരുക….

ഇന്‍ക്വിലാബിന്റെ ധ്വനികള്‍ കൊണ്ട് നിറയ്ക്കുക…. ഹൃദയത്തില്‍ നിന്ന് ഒരായിരം ചെഞ്ചോര പൂക്കളാല്‍ ഞങ്ങളെ ആശീര്‍വ്വദിക്കുക….. വരണം….. ആദ്യ പാഠം നിങ്ങളാല്‍ സമൃദ്ധമാക്കുക……നിങ്ങളുടെ സ്വന്തം സുധീഷ് മിന്നി’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel