നീലക്കുറിഞ്ഞി ഉദ്യാനം: ചിലര്‍ അനാവശ്യ വിവാദം സൃഷ്ടിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി; നീലക്കുറിഞ്ഞി സംരക്ഷിക്കുക എന്നത് സര്‍ക്കാര്‍ നയം; വിസ്തൃതി കുറക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധം

കൊച്ചി: നീലക്കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച് ചിലര്‍ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നീലക്കുറിഞ്ഞി സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും വിസ്തൃതി കുറക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാട്ടുകാരുടെ പങ്കാളിത്തത്തോടെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് നീലക്കുറിഞ്ഞി സംരക്ഷിക്കുമെന്നാണ് സര്‍ക്കാര്‍ നയം. എന്നാല്‍ ചില മാധ്യമങ്ങള്‍ അറിഞ്ഞു കൊണ്ട് തന്നെ തെറ്റിധാരണ പരത്തുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ വിവാദങ്ങള്‍ക്ക് കുറവില്ല. പലതും ബോധപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടു വരുന്നതാണ്. ആരോഗ്യപരമായ വിമര്‍ശനം നല്ലതാണെന്നും അതിനെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വിവാദവും സര്‍ക്കാരിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News