എംഎസ്എഫിന്റെ അടിവേരിളക്കി എസ്എഫ്‌ഐ; പടയോട്ടം മുസ്ലിംലീഗിനെയും ഞെട്ടിച്ചു

മലപ്പുറം: മലപ്പുറത്തെ എംഎസ്എഫിന്റെ അടിവേരിളക്കിയുള്ള എസ്എഫ്‌ഐയുടെ പടയോട്ടം മുസ്ലിംലീഗിനെ ഞെട്ടിച്ചു.

ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങള്‍ക്കു പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പിലും കനത്ത പരാജയം ഏറ്റുവാങ്ങിയത് വലിയ തിരിച്ചടിയുണ്ടാക്കി.

എംഎസ്എഫ് സംസ്ഥാന കമ്മിറ്റി, മലപ്പുറം ജില്ലാകമ്മിറ്റിയുടെ തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളില്‍ അപാകത സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനായി നാലംഗകമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വര്‍ഷങ്ങളായി കുത്തകയായിരുന്ന മലപ്പുറം ജില്ലാ എക്‌സിക്യൂട്ടിവ് സ്ഥാനം നഷ്ടമായതാണ് എംഎസ്എഫിനെ ഞെട്ടിച്ചത്. മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ ടിപി തന്‍സിയാണ് എക്‌സിക്യൂട്ടീവിലേക്ക് അട്ടിമറി വിജയം നേടിയത്. അടുത്തിടെ നടന്ന യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പിലും എംഎസ്എഫിന് കെട്ടിവെച്ച കാശ് പോയിരുന്നു.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലെ എംഎസ്എഫ്-കെഎസ്‌യു സഖ്യത്തിന്റെ ദയനീയ പരാജയങ്ങളുടെ പിന്നാലെയായിരുന്നു ഈ തോല്‍വി.

പ്രഖ്യാപിത നിലപാടുകളുപേക്ഷിച്ച് തീവ്ര മതവര്‍ഗീയ കക്ഷികള്‍ക്ക് കലാലയങ്ങളില്‍ ഇടം നല്‍കാന്‍ ശ്രമിച്ചതാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News