കണ്ണൂരില്‍ രണ്ടു സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂര്‍: കൂത്തുപറമ്പ മാനന്തേരി മുടപ്പത്തൂരില്‍ രണ്ടു സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

കൊവ്വല്‍ ഹൗസില്‍ എം. റിജു (32), കെ. അനിരുദ്ധ് (38) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ആര്‍എസ്എസ്-ബിജെപി ഗുണ്ടകളാണ് ഇരുവരെയും വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

തലക്കും കൈകള്‍ക്കും വെട്ടേറ്റ അനിരുദ്ധിനെ തലശേരി ഗവ.ആശുപത്രിയിലും റിജുവിനെ കൂത്തുപറമ്പ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് പിടികൂടിയതായി സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News