ചെന്നിത്തലയുടെ പടയൊരുക്കത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ‘അയിത്തം’; ഫ്‌ളെക്‌സ് ബോര്‍ഡുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഐ ഗ്രൂപ്പ് നേതാക്കള്‍ മാത്രം; തിരിച്ചടി നല്‍കാനൊരുങ്ങി എ ഗ്രൂപ്പ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം മാര്‍ച്ചിന്റെ തിരുവനന്തപുരത്തെ ഫ്‌ളെക്‌സ് ബോര്‍ഡില്‍ ഉമ്മന്‍ചാണ്ടിക്ക് അയിത്തം.

നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന പല ഫ്‌ളെക്‌സ് ബോര്‍ഡിലും നിറഞ്ഞ് നില്‍ക്കുന്നത് ഐ ഗ്രൂപ്പ് നേതാക്കള്‍ മാത്രം. ഉമ്മന്‍ ചാണ്ടിയെ തഴഞ്ഞ തിരുവനന്തപുരം ഡിസിസിയുടെ നിലപാടിനെതിരെ എ ഗ്രൂപ്പില്‍ അമര്‍ഷം പുകയുകയാണ്.

മാര്‍ച്ചിന്റെ സമാപനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളെക്‌സ് ബോര്‍ഡിലാണ് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി ഐ ഗ്രൂപ്പ് നേതാക്കളെ കുത്തി നിറച്ചിരിക്കുന്നത്.

ബഹുവര്‍ണ നിറത്തില്‍ വളരെ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളിലെല്ലാം ഐ ഗ്രൂപ്പിന്റെ ജില്ലയിലെ പ്രമുഖ നേതാക്കള്‍ ഇടംപിടിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി പടം ഇല്ല.

ജാഥയുടെ സമാപനം നടക്കുന്ന വീഥിയിലെല്ലാം ഇത് തന്നെയാണ് സ്ഥിതി. തിരുവനന്തപുരം നഗരത്തിലെ പല സ്ഥലത്തും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ ഉമ്മന്‍ചാണ്ടിയുടെ പടം വളരെ ചെറിയ വലിപ്പത്തിലാണ് അടിച്ചിരിക്കുന്നതെന്ന പരാതിയും എ ഗ്രൂപ്പിന് ഉണ്ട്.

രമേശ് ചെന്നിത്തലയാവും കോണ്‍ഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് കെസി വേണുഗോപാല്‍ പ്രഖ്യാപിച്ച ശേഷം ആണ് ഈ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.

ഈ സാഹചര്യത്തില്‍ ഫ്‌ളെക്‌സ് ബോര്‍ഡിലെ ഒഴിവാക്കാല്‍ രാഷ്ട്രീയത്തിന് പ്രാധാനം എറുകയാണ്. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പടയൊരുക്കത്തിന്റെ സമാപനത്തിന് മുന്‍പ് ഉമ്മന്‍ചാണ്ടിയെ ഉള്‍പ്പെടുത്തി കൂടുതല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് തിരിച്ചടി നല്‍കാനാണ് എ ഗ്രൂപ്പിന്റെ ആലോചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News