തലയ്ക്ക് വെളിവുള്ള ആരും കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന് കാനം രാജേന്ദ്രന്‍; തര്‍ക്കവിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കും

തിരുവനന്തപുരം: തലയ്ക്ക് വെളിവുള്ള ആരും കോണ്‍ഗ്രസിനൊപ്പം സഹകരിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

തര്‍ക്കവിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കാനം പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

കുറിഞ്ഞി ഉദ്യാനം വിഷയത്തില്‍ റവന്യൂമന്ത്രിയും വകുപ്പ് സെക്രട്ടറിയും തമ്മില്‍ തര്‍ക്കമില്ലെന്നും കാനം പറഞ്ഞു. എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കാനം തിരുവനന്തപുരത്ത് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here