ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഭൂഗര്‍ഭ ജലതോത് കുറഞ്ഞ് വരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നീര്‍ത്തടാസൂത്രണം സുസ്ഥിരവികസനത്തിന് എന്നവിഷയത്തിലെ സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡും ഹരിതകേരള മിഷനും സംയുക്തമായാണ് നീര്‍ത്തടാസൂത്രണം സുസ്ഥിരവികസനത്തിന് എന്ന വിഷയത്തില്‍ സംസ്ഥാന സെമിനാര്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്ന പരിപാടികളില്‍ ഭൂവിനിയോഗ ബോര്‍ഡും ശ്രദ്ധേയമായ പങ്ക് വഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭൂഗര്‍ഭ ജലസ്രോതസ്സ് കുറഞ്ഞ് വരുന്നതായി പഠന റിപ്പോര്‍ട്ട് ഉണ്ട്. കുടിവെള്ള പ്രശ്‌നം വരള്‍ച്ച എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കെ.മുരളീധരന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് വി.കെ.മധു, ഹരിത കേരളമിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍.ടീമ തുടങ്ങിയവര്‍ സംബന്ധിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ നിരവധി വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News