ഇനി നാല് ദിവസം വിദേശത്ത്; ദിലീപ് ഇന്ന് ദുബായിലേക്ക്

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപ് കോടതി അനുമതിയോടെ ഇന്ന് ദുബായിലേക്ക്.തന്‍റെ റെസ്റ്റോറിന്‍റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യാനാണ് ദിലീപ് പോകുന്നത്. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി ദിലീപ് ഇന്നലെ പാസ്പോര്‍ട്ട് കൈപ്പറ്റിയിരുന്നു.

ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി അനുവദിച്ച ഇളവിനെ തുടര്‍ന്നാണ ദിലീപ് ഇന്ന് ദുബായിലേക്ക് പോകുന്നത്. ഇന്നലെ അങ്കമാലി കോടതിയിലെത്തി ദിലീപ് പാസ്പോര്‍ട്ട് കൈപ്പറ്റി.

ദുബായില്‍ തന്‍റെ ദേ പുട്ട് എന്ന റസ്റ്റോറിന്‍റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് ദിലീപ് പോകുന്നത്. ദിലീപിനൊപ്പം ഭാര്യ കാവ്യാ മാധവനും, മകള്‍ മീനാക്ഷിയും ദുബായിലേക്ക് പോകുന്നുണ്ട്. നാല് ദിവസം വിദേശത്ത് തങ്ങുന്നതിനായി 6 ദിവസത്തേക്കാണ് ഹൈക്കോടതി ജാമ്യത്തില്‍ ഇളവ് അനുവദിച്ചത്.

നടിയെ അപമാനിച്ച ദൃശ്യങ്ങള്‍ വിട്ടു കിട്ടാത്തതിനാല്‍ വിദേശയാത്ര അനുവദിക്കരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ദിലീപിന് അനുകൂലമായി വിധിക്കുകയായിരുന്നു.

അതേസമയം പാസ്പോര്‍ട്ട് കൈപ്പറ്റാനെത്തിയ ദിലീപ് കേസിലെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് കിട്ടിയെന്ന് പരാതി നല്‍കി. അതിനാല്‍ കുറ്റപത്രം റദ്ദാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഡിസംബര്‍ 1 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മജിസട്രേറ്റ് പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here