പത്മാവതി റിലീസ് തടയില്ലെന്ന് സുപ്രീംകോടതി; ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് രൂക്ഷവിമര്‍ശനം

ദില്ലി: പത്മാവതി സിനിമക്കെതിരെ രംഗത്തെത്തിയ സംഘപരിവാര്‍ സംഘടനകള്‍ക്ക് തിരിച്ചടിയായി സുപ്രീംകോടതി വിധി.

ചിത്രത്തിന്റെ റിലീസ് വിദേശത്ത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. സിനിമ നിരോധിക്കണമെന്ന് എങ്ങനെ പറയാനാകുമെന്നും സുപ്രീംകോടതി ചോദിച്ചു.

ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ചിത്രത്തിനെതിരെ പ്രതികരിക്കുന്നത് ശരിയല്ലെന്നും, ബിജെപി മുഖ്യമന്ത്രിമാരെ പരാമര്‍ശിച്ച് സുപ്രീംകോടതി പറഞ്ഞു.

സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പത്മാവതിക്കെതിരെ ഏറെ വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. ഇതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നല്‍കിയ ഹര്‍ജി രൂക്ഷ പരാമര്‍ശങ്ങളോടെ സുപ്രീംകോടതി തള്ളി. അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മയാണ് ഹര്‍ജി നല്‍കിയത്.

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്ന് വ്യക്തമാക്കിയ കോടതി സിനിമ നിരോധിക്കണമെന്ന് എങ്ങനെ പറയാനാകുമെന്നും ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഇത്തരം ചിത്രങ്ങളെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നതിനെയും സുപ്രീംകോടതി വിമര്‍ശിച്ചു.

സിനിമയ്‌ക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് ലക്ഷ്യംവച്ചാണ് സുപ്രീംകോടതി വിമര്‍ശനം നടത്തിയത്. പൊതുവികാരങ്ങളെ മാനിക്കാതെ വിവാദം മാത്രം ലക്ഷ്യമിട്ടാണ് ബന്‍സാലി പ്രവര്‍ത്തിക്കുന്നതെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് പറഞ്ഞത്.

ഗുജറാത്തില്‍ ചിത്രം നിരോധിച്ച് വിജ്ഞാപനമിറക്കിയപ്പോള്‍, സംസ്ഥാനത്ത് സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാനും രജപുത്ര സംഘടനകള്‍ക്ക് ഉറപ്പ് നല്‍കി. ഹര്‍ജി തള്ളിയ കോടതിവിധി ഇപ്പോള്‍ ബിജെപിക്കും ബിജെപി മുഖ്യമന്ത്രിമാര്‍ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News