കുറിഞ്ഞിസങ്കേതത്തിലേക്കുള്ള മന്ത്രിതല സമിതിയുടെ സന്ദർശനത്തില്‍ തീരുമാനമായി

തിരുവനന്തപുരം; കുറിഞ്ഞിസങ്കേതത്തിൽ മന്ത്രിതല സമിതിയുടെ സന്ദർശനം ഡിസംബർ 11- 12 തീയതികളിൽ നടക്കും. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.രാജു, എം.എം മണി എന്നിവരാണ് സംഘത്തിലുള്ളത്.

പ്രദേശവാസിക‍ളെ വിശ്വാസത്തിലെടുത്ത് പുനർനിർണയം പൂർത്തികരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സന്ദർശനം. സാങ്കേതിക സർവകലാശാല ഒാർഡിനൻസിനും മന്ത്രിസഭ അംഗീകാരം നൽകി.

ക‍ഴിഞ്ഞാ‍ഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന് ഉന്നതതല യോഗത്തിലാണ് നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട ആശങ്കകൾ ഒ‍ഴിവാക്കാനും ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനുമായി മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയത്.

11ന് കുറിഞ്ഞി ഉദ്യാനം സന്ദർശിക്കുന്ന മന്ത്രിതലസമിതി 12ന് പ്രത്യേക യോഗം ചേർന്ന് പ്രദേശവാസികളുടെ പ്രശ്നം ചർച്ച ചെയ്യും. പ്രദേശവാസികളുടെ എതിർപ്പുകൾ പരിഹരിച്ച് സർവ്വേ നടത്തി ദേശീയോദ്യാനം പൂർണതോതിൽ സംരക്ഷിക്കുകയാണ് മന്ത്രിതല സമിതിയുടെ പ്രധാന ലക്ഷ്യം.

മന്ത്രിമാർ നേരിട്ട് പ്രദേശവാസികളെ കാണുന്നതിലൂടെ അവരുടെ ആശങ്കകൾ പരിഹരിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ.

സാങ്കേതിക സർവകലാശാല ഒാർഡിനൻസിനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒാർഡിനൻസ് പ്രകാരം ബോർഡ് ഒാഫ് സ്റ്റഡീസിന് രൂപം നൽകും. ധനകാര്യ, പ്ളാനിംഗ്, വിദ്യാർത്ഥി സമിതികൾ രൂപീകരിക്കും.

സർവകലാശാല സമിതികളിൽ വിദ്യാർത്ഥി പ്രാതിനിധ്യം എത്രയും വേഗം ഉറപ്പാക്കും. സർക്കാർ – സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾക്ക് കൂടുതൽ പ്രതിനിധ്യവും ഇതിലൂടെ ഉറപ്പാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News