ഇടതുമുന്നണിയുടെ വാതിലുകള്‍ ആരുടെ മുന്നിലും കൊട്ടിയടച്ചിട്ടില്ല; പടയൊരുക്കം നടത്തുന്ന ചെന്നിത്തലയ്ക്ക് വീരേന്ദ്രകുമാറിന്റെ രാജിയില്‍പരം നാണക്കേടുണ്ടോ; കോടിയേരി

രാജ്യസഭാ അംഗത്വം രാജി വെക്കാനുള്ള എം.പി. വീരേന്ദ്രകുമാറിന്റെ തീരുമാനം സ്വാഗതാർഹമെന്ന് cpim സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

യു. ഡി. എഫ് .ന്റെ പടയൊരുക്കം ജാഥ അവസാനിക്കുന്നതിന് മുമ്പുള്ള വീരേന്ദ്രകുമാറിന്റെ രാജി പ്രഖ്യാപനം മുന്നണിയിലെ പൊട്ടിത്തെറിയുടെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു .

യു.ഡി.എഫ്. എം.പി. രാജിവെക്കുന്നത് ശ്രദ്ധിക്കപ്പെടേണ്ട സംഭവമാണ് .Ld f വിട്ട ജെ ഡി യു , ആർ എസ് പി എന്നീ പാർടികൾ തിരിച്ച് വരണമെന്ന് എൽ ഡി എഫ് നേരത്തെ ആവശ്യപ്പെട്ടതാണ് .

ഇവർക്ക് എൽ ഡി എഫിലേക്കുള്ള വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി .യു.ഡി.എഫ്. വിടാനുള്ള രാഷ്ട്രീയ തീരുമാനം ജെ.ഡി. യു കൈക്കൊണ്ടാൽ ldf ഇത് സംബന്ധിച്ച നിലപാട് കൈക്കൊള്ളുമെന്നും കോടിയേരി കോഴിക്കോട്ട് പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here