ബിജെപി ഭരണം ഇന്ത്യന്‍ സ്വതന്ത്ര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നെന്ന് കോടിയേരി; സ്വാതന്ത്ര്യസമരത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പങ്കില്ലെന്ന് പറയുന്നവര്‍ കയ്യൂര്‍ സമരത്തെ വിസ്മരിക്കുന്നു

കോഴിക്കോട്: ബിജെപി ഭരണം ഇന്ത്യന്‍ സ്വതന്ത്ര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതായി സിപിഐഎം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സ്വാതന്ത്ര്യസമരത്തില്‍ പങ്കില്ലാത്തവര്‍ സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങള്‍ നശിപ്പിക്കുകയാണെന്നും കോടിയേരി. സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

സ്വാതന്ത്ര്യസമര പഥത്തിലെ കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങള്‍ എന്ന വിഷയത്തില്‍ കൊയിലാണ്ടി കീഴരിയൂരിലാണ് സെമിനാര്‍ നടന്നത്. സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് പങ്കില്ലെന്ന് പറയുന്നവര്‍ കയ്യൂര്‍ സമരം വിസ്മരിക്കുകയാണ്.

പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന ആവശ്യം എഐസിസി സമ്മേളനത്തില്‍ ആദ്യമായി അവതരിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. ചരിത്രം വക്രീകരിച്ച് അവതരിപ്പിക്കുകയാണ് ചിലരെന്നും കോടിയേരി പറഞ്ഞു.

സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പോരാടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കില്ലാത്ത ആര്‍എസ്എസ് രാജ്യത്തിന് ഭീഷണി ഉയര്‍ത്തുകയാണെന്നും കോടിയേരി പറഞ്ഞു.

ജഡ്ജിമാര്‍ക്ക് പോലും രക്ഷയില്ല എന്ന അവസ്ഥയാണ് രാജ്യത്തെന്നും കോടിയേരി പറഞ്ഞു.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. അരുണ്‍കുമാര്‍, ചരിത്രകാരന്‍ ഗോപാലന്‍കുട്ടി, സിപി അബൂബക്കര്‍, കെടി കുഞ്ഞിക്കണ്ണന്‍ എന്നിവരും സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News