ഇന്റര്‍ പോളിടെക്‌നിക് തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍വിജയം; മത്സരിച്ച മുഴുവന്‍ സീറ്റിലും ജയം

തിരുവനന്തപുരം: സംസ്ഥാന ഇന്റര്‍ പോളിടെക്‌നിക് തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ മത്സരിച്ച മുഴുവന്‍ സീറ്റിലും എതിരില്ലാതെ തെരഞ്ഞെടുത്തു.

മതവര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോല്‍സുക കലാലയങ്ങള്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണ എസ്എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഇതര സംഘടനകള്‍, തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാനാകാത്ത വിധം, സംസ്ഥാനത്തെ പോളി ടെക്‌നിക്കുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 49 പോളിടെക്‌നികില്‍ 48ലും എസ്എഫ്‌ഐ വിജയിച്ചു. മുഴുവന്‍ പോളി കൗണ്‍സിലര്‍മാരും എസ്എഫ്‌ഐയുടേതായതിനാല്‍ ഇന്റര്‍ പോളി തെരഞ്ഞെടുപ്പില്‍ മറ്റു സംഘടനകള്‍ക്ക് മത്സരിയ്ക്കാന്‍ പോലും ആളുണ്ടായിരുന്നില്ല.

ചെയര്‍മാനായി ബിബീഷ് ബാബു (മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍), ജനറല്‍ സെക്രട്ടറിയായി വിവേക് ജെ എസ്(ഗവ.പോളി ടെക്‌നിക്ക് കോളേജ് നെയ്യാറ്റിന്‍കര)നെയും തിരഞ്ഞെടുത്തു.

വൈസ് ചെയര്‍മാനായി അനന്തുകര്‍മ വി.പി (കടുത്തുരുത്തി പോളി ടെക്‌നിക് കോളേജ് കോട്ടയം), വൈസ് ചെയര്‍മാന്‍ (ലേഡി) ബബിത .എസ് (കായംകുളം വിമന്‍സ് പോളി ടെക്‌നിക് ), ജോയിന്റ് സെക്രട്ടറിയായി നബീല്‍ സി (ഗവ.പോളിടെക്‌നിക് മേപ്പാടി) എന്നിവരെയും തെരഞ്ഞെടുത്തു.

എസ്എഫ്‌ഐക്ക് മികച്ച വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളേയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് ജയിക് സി തോമസ് സെക്രട്ടറി എം വിജിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News