കന്നുകാലി വില്‍പന നിരോധനം: വിവാദ ഉത്തരവ് കേന്ദ്രം പിന്‍വലിക്കുന്നു; തീരുമാനം സംസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന്

ദില്ലി: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഫയല്‍ നിയമമന്ത്രാലയത്തിന് കൈമാറിയതായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ദേശീയമാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മേയ് 23നാണ് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. 1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് ആക്ട് പ്രകാരമായിരുന്നു ഉത്തരവ്. കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധനത്തിന്റെ പരിധിയിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News