ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ 2017 ലെ പ്രവാസി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ഇന്ത്യക്കു പുറത്തു പ്രവാസികളായി താമസിക്കുന്ന മലയാളികളില്‍ നിന്ന് കഥ, കവിത, നോവല്‍എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡിന്കൃതികള്‍ ക്ഷണിച്ചത്.
പ്രശസ്തഎഴുത്തുകാരായ ടി.ഡി. രാമകൃഷ്ണന്‍,സുഭാഷ് ചന്ദ്രന്‍, റഫീഖ് അഹമ്മദ്എന്നിവരാണ് അവാര്‍ഡിന് അര്‍ഹമായകൃതികള്‍ തിരഞ്ഞെടുത്തത്.
ഈ വര്‍ഷം ഏറ്റവും മികച്ച കഥയായി കെ.എം. അബ്ബാസ് എഴുതിയ ‘നദീറ’ തിരഞ്ഞെടുത്തു. ഏറ്റവും നല്ല കവിത സോഫിയ ഷാജഹാന്‍ എഴുതിയ ‘ഒറ്റമുറിവു’ ആണ്. ഏറ്റവും മികച്ച നോവല്‍ ആയിതിരഞ്ഞെടുത്തത് ഹണി ഭാസ്‌കരന്റെ’പിയേത്ത’. വിജയികള്‍ക്ക് പ്രശസ്തിപത്രവും, ഫലകവും, ക്യാഷ് അവാര്‍ഡുംനല്‍കപ്പെടും.
ഡിസംബര്‍ 2 ന് ഇന്ത്യന്‍ അസോസിയേഷന്‍ഷാര്‍ജയില്‍ നടക്കുന്ന പുരസ്‌കാരസമര്‍പ്പണത്തില്‍ പ്രശസ്ത എഴുത്തുകാരനും ടി.വി ന്യൂസ്എഡിറ്ററുമായ പ്രമോദ് രാമന്‍ മുഖ്യ അതിഥിആയിരിക്കും. വൈകീട്ട് 3.30 മുതല്‍ പ്രമോദ് രാമനുമായി സംവാദം.
6.30 ന് പുരസ്‌കാരസമര്‍പ്പണം. 8 മണിക്ക് ‘രാഗാഡിക്ഷന്‍’ അവതരിപ്പിക്കുന്ന സംഗീത പരിപാടി എന്നിവ ഉണ്ടായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here