ആനക്കുട്ടന് സ്റ്റാറ്റസിനൊത്ത പേര് ആവശ്യപ്പെട്ട് കൊച്ചി മെട്രോ; പേരിട്ട് പൊളിച്ചടുക്കി സോഷ്യല്‍മീഡിയ; ഇതിലും മികച്ച പേര് സ്വപ്നങ്ങളില്‍ മാത്രം

ക‍ഴിഞ്ഞ 30 നാണ് കൊച്ചി മെട്രോയുടെ ഫെയ്സ്ബുക്ക് പേജില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടത്. അവരുടെ ഭാഗ്യചിഹ്നമായ കുഞ്ഞനാനയ്ക്ക് ഒരു പേര് വേണം.

`പേര് നിര്‍ദ്ദേശിക്കൂ .. കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ നേടൂ’ എന്നായിരുന്നു പരസ്യം…അപ്പു,തൊപ്പി,കുട്ടന്‍ ഈ പേരൊന്നും വേണ്ട.അതൊന്നും സ്റ്റാറ്റസിന് ചേരില്ല. നല്ല `കൂള്‍’ ആയൊരു പേര്…ആര്‍ക്ക് വേണമെങ്കിലും പേര് നിര്‍ദ്ദേശിക്കാം.

ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന പേര് ഭാഗ്യചിഹ്നത്തിന് നല്‍കും.ആവേശകരമായാണ് ഫെയ്സ്ബുക്ക് പ്രതികരിച്ചത്. പേരുമായി പലരുമെത്തി .

കൊച്ചാന,കോമെറ്റ്,ശ്രീ….തുടങ്ങി വായില്‍ കൊള്ളാത്ത പേര് വരെ നിരന്നു.പെണ്‍പേരും നിര്‍ദ്ദേശിച്ചു .ഓരോന്നിനും നിരവധി ലൈക്കുകളും.ക്ളൈമാക്സ് അവിടെയല്ല പക്ഷേ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേര് കേട്ടാല്‍ ഞെട്ടും.

മെട്രോയുമായി ഏറ്റവും ബന്ധമുള്ള പേര് ഏതോ സഹൃദയന്‍ കാച്ചി..മറ്റൊന്നുമല്ല `കുമ്മനാന’ പിന്നോ ലൈക്കുകളുടെ പൂരം .ഇതിനകം 1600 ലൈക്കുകള്‍ `കുമ്മനാന’യ്ക്ക് കിട്ടിക്ക‍ഴിഞ്ഞു.

മെട്രോ വാക്കുപാലിക്കണമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം .‍‍‍വെളുക്കാന്‍ തേച്ചത് പാണ്ട് എന്നനിലയിലായി കാര്യങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News