നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റപത്രം ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് പോലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് പോലീസ്. അനുബന്ധ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് പോലീസിന്റെ വിശദീകരണം.

അങ്കമാലി കോടതിയിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് ഈ മാസം 8 ന് പരിഗണിക്കാനായി മാറ്റി. അതേ സമയം വിദേശത്ത് പോയ ദിലീപ് നാട്ടില്‍ തിരിച്ചെത്തി.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ പ്രതികളായ അനുബന്ധകുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ദിവസം കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

ഇതെ തുടര്‍ന്ന് കുറ്റപത്രം പോലീസ് ചോര്‍ത്തിയെന്നാരോപിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്.കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ പോലീസിനോട് വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പോലീസ് വിശദമായ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രം ചോര്‍ത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.ഹര്‍ജി പരിഗണിക്കുന്നത് അങ്കമാലി കോടതി ഈ മാസം 8ലേയ്ക്ക് മാറ്റി.

അതേ സമയം യു എ ഇ കരാമയില്‍ തുടങ്ങിയ ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ദിലീപ് നാട്ടില്‍ മടങ്ങിയെത്തി.വിദേശത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി നേരത്തെ ദിലീപിന് അനുമതി നല്‍കിയിരുന്നു.

ഇതെ തുടര്‍ന്ന് അങ്കമാലി കോടതില്‍ നിന്ന് പാസ്‌പോര്‍ട്ട് കൈപ്പറ്റിയ ദിലീപ് കഴിഞ്ഞ 28നാണ് ദുബായിലേക്ക് പോയത്.ഇന്ന് രാവിലെ കൊച്ചിയിലെത്തിയ ദിലീപ് അഭിഭാഷകന്‍ മുഖേന പാസ്‌പോര്‍ട്ട് തിരികെ അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News