ശബരിമലയിലും മഴ; ജാഗ്രതാ നിര്‍ദ്ദേശം; കാനനപാത വഴിയുള്ള തീര്‍ഥാടനം ഒഴിവാക്കാണമെന്ന് കലക്ടര്‍

ശബരിമലയില്‍ ഇടവിട്ട് മഴ തുടരുന്നു. ശബരിമലയിലും തീര്‍ഥാടന പാതയിലും ജാഗ്രത തുടരാന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കാനനപാത വഴിയുള്ള തീര്‍ഥാടനം ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

ശബരിമലയില്‍ ഇടവിട്ട് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമലയിലും തീര്‍ഥാടന പാതയിലും ജാഗ്രത തുടരാന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാനനപാത വഴിയുള്ള തീര്‍ഥാടനം ഒഴിവാക്കാനും നിര്‍ദേശിച്ചു. മഴയും മഞ്ഞുവീഴ്ചയും ഉണ്ടായാല്‍ പുല്ലുമേടു വഴിയുള്ള യാത്രയ്ക്കുള്ള നിയന്ത്രണം തുടരും.

മണ്ണിടിച്ചിലും മരങ്ങള്‍ ഒടിഞ്ഞു വീഴാനുമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. പമ്പ ത്രിവേണിയില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് നിരോധനം തുടരും.

പമ്പയില്‍ സ്നാനം ചെയ്യുന്ന ഭക്തര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസും ഫയര്‍ഫോഴ്സും അറിയിച്ചു. ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുള്ളതിനാല്‍ ചെങ്ങന്നൂര്‍, തിരുവല്ല , കോട്ടയം റയില്‍വേ സ്റ്റേഷനുകളിലേക്ക് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News