കെ.ടി. ജയകൃഷ്ണന്‍ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രകടനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെയും കൊലവിളി നടത്തിയത്.
മുഖ്യമന്ത്രിയെ തെറി വിളിച്ച ബി.ജെ.പി. പ്രവര്‍ത്തകര്‍ പി . ജയരാജന്റെ കൈ വെട്ടുമെന്നും ഭീഷണിപ്പെടുത്തുന്നു. എംടി രമേശ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യം.
നേരത്തെ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്രയിലും പ്രവര്‍ത്തകര്‍ പി. ജയരാജന്റെ കൈ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യം മുഴക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here