ശബരിമലയില്‍ മഴയ്ക്ക് ശമനം

പത്തനംതിട്ട: ശബരിമലയില്‍ രണ്ട് ദിവസമായി ഇടവിട്ടു പെയ്യുന്ന മഴയ്ക്ക് ശമനം. കഴിഞ്ഞ കുറെ മണിക്കുറുകളായി സന്നിധാനത്തും പമ്പയിലും തെളിഞ്ഞ കാലവസ്ഥയാണുള്ളത്. രണ്ടു ദിവസം അവധി ദിവസങ്ങളായതിനാല്‍ സന്നിധാനത്ത് ചെറിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ മഴയും പ്രതികൂല കാലാവസ്ഥയും മൂലം തീര്‍ത്ഥാടകര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിലും ഇപ്പോള്‍ അധികൃതര്‍ ഇളവ് നല്‍കിയിട്ടുണ്ട്. കാനനപാതവഴി ഉള്ള യാത്രയ്ക്ക് സമയക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പയില്‍ ജല നിരപ്പ് കുറഞ്ഞു. അത് കൊണ്ടു തന്നെ പമ്പാ സ്‌നാനത്തിനു ഇനി നിയന്ത്രണമില്ല.

അതേസമയം, ത്രിവേണിയില്‍ പാര്‍ക്കിങ് നിയന്ത്രണം തുടരുകയാണ്. മഴ മാറിയെങ്കിലും ഏത് അടിയന്തിര ഘട്ടവും നേരിടാന്‍ പൊലീസും ഫയര്‍ഫോഴ്‌സും ഇപ്പോഴും പൂര്‍ണ സജ്ജമായി തുടരുകയാണ്.

മുല്ലപ്പെരിയാര്‍ ഉപസമിതിയുടെ അണക്കെട്ട് സന്ദര്‍ശനം ആരംഭിച്ചു

ഇടുക്കി: മുല്ലപ്പെരിയാര്‍ ഉപസമിതിയുടെ അണക്കെട്ട് സന്ദര്‍ശനം ആരംഭിച്ചു. കനത്ത മഴയെതുടര്‍ന്ന് ഒന്നര ദിവസത്തിനിടെ ഒന്‍പത് അടിയോളം ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് അടിയന്തര സന്ദര്‍ശനം. ജലനിരപ്പ് 130അടിയോളമെത്തി. ശക്തമായ മഴയിലും കാറ്റിലും ഇടുക്കി ജില്ലയില്‍ വ്യാപക നാശമാണ് ഉണ്ടായത്. അഞ്ച് വീടുകള്‍ പൂര്‍ണമായും 49 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കാര്‍ഷിക മേഖലയില്‍ രണ്ട് കോടിയോളം രൂപയുടെ നാശ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here