നട്ടത് നേന്ത്രന്‍, കുലച്ചത് റോബസ്റ്റ; കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

നേന്ത്രക്കൃഷിയുടെ ഭാഗമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി കാസര്‍കോട്ടെ കര്‍ഷകന്‍ വാങ്ങിയ 150 തൈകളില്‍ 110 എണ്ണവും റോബസ്റ്റ. കര്‍ഷകന്റെ പരാതിയില്‍ 60,000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി. ഉപഭോക്തൃ ഫോറത്തിന്റേതാണ് വിധി.

കെപി ഗോപാലന്‍ എന്ന കര്‍ഷകനാണ് പരാതി നല്‍കിയത്. വിജിലന്‍സും ഈ കേസ് അന്വേഷിച്ചു. വാഴ നട്ട് മൂന്ന് മാസം കഴിഞ്ഞാണ് കര്‍ഷകന്‍ സംഭവം തിരിച്ചറിഞ്ഞത്. പാട്ടഭൂമിയിലായിരുന്നു കൃഷി. ഇവിടെ സ്വന്തം ചിലവില്‍ കുഴല്‍ക്കിണറും കുഴിച്ചു.

സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഫാമുകളില്‍ വാഴത്തൈകള്‍ ഉത്പാദിപ്പിക്കാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. പച്ചക്കറി വിത്തുകള്‍ക്ക് ഇനി സ്വകാര്യ വ്യക്തികളെ ആശ്രയിക്കേണ്ടി വരില്ലെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News