ഇതാണ് ദുല്‍ഖറിന്റെ കുഞ്ഞു രാജകുമാരി

ദുല്‍ഖറിന്റെ കുഞ്ഞു രാജകുമാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയയിലെ താരം. ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു ഈ രാജകുമാരിയെ. മേയ് 5നായിരുന്നു മറിയം അമീറ സല്‍മാന്‍ എന്ന കുഞ്ഞു മാലാഖയുടെ പിറവി.

മകളുടെ ജനനമറിയിച്ചു കൊണ്ട് സല്‍മാന്‍ ഫേസ്ബുക്കില്‍ ഇങ്ങനെയാണ് കുറിച്ചത്.

‘ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’

ദുല്‍ഖറിന്റെ ആനന്ദം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ദുല്‍ഖറിന്റെ ഭാര്യ അമാലിന്റെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് അമീറയുടെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ലഭിച്ചത്. കാത്തിരുന്ന ചിത്രം ലഭിച്ചതിന്റെ ആഹ്‌ളാദത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News