തമ്മില്‍പ്പോര്; ബിജെപിയില്‍ നിന്ന് 24 പേര്‍ പുറത്ത്

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയില്‍ തമ്മില്‍പ്പോര് രൂക്ഷം. വിഭാഗിയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ 24 പേരെ ബിജെപി പുറത്താക്കി.

മുന്‍ എംപിമാരായ ഭൂപേന്ദ്രസിന്‍ഹ് സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ എന്നിവരും നിരവധി മുന്‍ എംഎല്‍എമാരും പുറത്താക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്നു.

പുറത്താക്കപ്പെട്ടവരില്‍ പലരും തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വിമതരായായി മത്സരിക്കാന്‍ തയാറെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന നേതൃത്വം നടപടിയെടുത്തത്.

പുറത്താക്കിയ പ്രമുഖര്‍, അജയ് ഭായ് ചൗധരി (സുറത്ത്), ഖുമന്‍ സിംഗ് വാസിയ (ഭറൂച്ച്), വല്ലഭ് ഭായ് ധര്‍വി, രമേഷ് ഭായ് ദാങ്കര്‍ (ജാംനഗര്‍), അര്‍ജന്‍ ഭായ് കാഞ്ചയ്യ (ദേവ് ഭൂമി ദ്വാരക), ശ്രീ ഗൗര്‍ധന്‍ ഭായ് (മോര്‍ബി), സോമനാഥ് തുളസി ഭായ് (ഗിര്‍), ഹമീര്‍ ഭായ്(അ്മരേലി), ദില്‍വാര്‍ സിംഗ്(ഭാവ്‌നഗര്‍), നനോഭായ്(പലിറ്റാന), ജാസ്‌വന്ത് സിംഗ് (പഞ്ച്മഹല്‍), ഭവേശ് ഭായ്, ബാബു ഭായി (ദാഹോഡ്), ജുവാന്‍ സിംഗ് വിമല്‍ ഭായി (ഖേദ്ര), കമ ഭായ് (അഹമ്മദാബാദ്), ഷിര്‍ രോഹിത് നാനാനി (ഗാന്ധി നഗര്‍), ഡോ. വിഷ്ണു ദാന്‍ ജലാല (പാടന്‍), ഹിതേന്ദ്ര പട്ടേല്‍, ഭൂപേന്ദര്‍ സിംഗ് സോളങ്കി (മഹാസാഗര്‍) എന്നിവര്‍.

രണ്ടു ഘട്ടങ്ങളിലായി ഈ മാസം 9, 14 തീയതികളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News