പാട്ട് പാടി ഹൃദയം കവരാന്‍ വീണ്ടും ധോണിയുടെ മകള്‍;അമ്പലപ്പുഴയ്ക്ക് ശേഷം കണി കാണും നേരം; തരംഗമായി സിവയുടെ മലയാളം പാട്ട്

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് പാട്ടുപാടി മലയാളികളുടെ മനം കവര്‍ന്ന ധോണിയുടെ മകള്‍ സിവ പാടുന്ന മറ്റൊരു ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ഇത്തവണ കണികാണും നേരമാണ് സിവ പാടുന്നത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ മകള്‍ മലയാളം പാട്ട് പാടുന്ന വീഡിയോ മലയാളികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ചെറിയ രീതിയില്‍ അസുഖമുണ്ടെങ്കിലും താന്‍ പാടുന്നു എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്.

കഠിനമായ വാക്കുകളുള്ള മലയാളം പാട്ടുകള്‍ ഇത്രയ്ക്ക് വ്യക്തതയോടെ സിവ പാടുന്നത് അത്ഭുതത്തോടെയാണ് മലയാളികള്‍ കണ്ടിരുന്നത്. സിവ എങ്ങനെ മലയാളം ഗാനം പാടുന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചോദ്യം.

ധോണിയുടെ വീട്ടിലുള്ള മലയാളിയായ ആയയാണ് സിവയെ ഇത് പഠിപ്പിച്ചതെന്നാണ് പിന്നീടറിഞ്ഞ വിവരം. കൃഷ്ണ ഭക്തരായ ധോണിയും ഭാര്യ സാക്ഷിയും ഇതിന് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here