റിമി ടോമിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

നിരവധി ട്രാന്‍സ്‌ജെന്റെര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. മിക്കവാറും നടിമാരുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ട്രാന്‍സ് ജെന്റെര്‍മാരാണ്. ഇവരെ സംശയത്തോടെ നോക്കുന്നവരാണ് ഭുരിഭാഗം ആളുകളും.

കഴിഞ്ഞ ദിവസം റിമി ടോമിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് സംഭവിച്ചതും അതാണ്. സ്റ്റേജ് ഷോയില്‍ പങ്കെടുക്കാനായി ഗള്‍ഫില്‍ എത്തിയതായിരുന്നു. റിമി ടോമിയും മേക്കപ്പ് ആര്‍ട്ടിസ്റ്റ് അസം സ്വദേശിയായ നിത്യ ബര്‍ദലോയിയും. പാസ്‌പോര്‍ട്ടില്‍ പുരുഷന്‍ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍ ഇവര്‍ സ്ത്രീ വേഷം ധരിച്ചായിരുന്നു എത്തിയത്. ഇതാണ് വിമാനത്താവള അധികൃതരെ സംശയത്തിലാക്കിയത്.

സംശയം തോന്നി ഇവരെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ അധികൃതര്‍ വ്യാഴാഴ്ച രാത്രിയുള്ള ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. വസ്ത്രധാരണം സ്്ത്രീകളുടേതു പോലെയാണ് എന്നതാണ് അധികൃതരെ ചൊടിപ്പിച്ചത്.

സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി മേയ്ക്കപ്പ് ആര്‍സ്റ്റുകളില്‍ ഒരാളാണ് നിത്യ. ട്രാന്‍സ്‌ജെന്റേര്‍സില്‍ നല്ലൊരു വിഭാഗവുംഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News