വോട്ടിങ്ങ് മെഷീന്‍ ക്രമക്കേട് ആരോപണം; സ്വന്തം വോട്ടു പോലും കിട്ടാതെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍; യുപി തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ ബിജെപിക്ക് തിരിച്ചടി; ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ വന്‍ വിജയം

വോട്ടിങ്ങ്‌മെഷീന്‍ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണം ശക്തമാക്കി , ഉത്തര്‍പ്രദേശ് തദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം. ഇലക്‌ട്രോണിക് വോട്ടിങ്ങ്‌മെഷീന്‍ ഉപയോഗിച്ച ബൂത്തുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ ജയം.

അതേ സമയം ബാലറ്റ് വോട്ടിങ്ങ് നടന്ന് ചില ഗ്രാമ പഞ്ചായത്തുകളില്‍ ബിജെപിയ്ക്ക് അക്കൗണ്ട് പോലും തുറക്കാന്‍ കഴിഞ്ഞിട്ടില്ല. അയോധ്യ മുനിസിപ്പാലിറ്റിയില്‍ വിജയം നിലനിര്‍ത്തിയ ബിജെപിയ്ക്ക് ബാലറ്റ് വോട്ടിങ്ങ് നടന്ന് സമീപ പ്രദേശങ്ങളില്‍, പരാജയം ഏറ്റ് വാങ്ങേണ്ടി വന്നു.

സ്വന്തം വോട്ട് പോലും മെഷീനില്‍ കാണാനില്ലെന്ന് ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഷഹറാന്‍പൂര്‍ പഞ്ചായത്ത് സീറ്റില്‍ മത്സരിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണിത്. ഒറ്റ വോട്ട് പോവും ഉവര്‍ക്ക് ലഭിച്ചില്ല.സ്വന്തം വോട്ടോ ഭര്‍ത്താവിന്റെ വോട്ടോ പോലും മെഷീനില്‍ രേഖപ്പെടുത്തിയിട്ടില്ല.

കുടുംബത്തില്‍ നിന്ന് 300 വോട്ടെങ്കിലും വീഴുമെന്ന് ഇവര്‍ ഉറപ്പിക്കുന്നു. ഫലപ്രഖ്യാപനം വന്ന ശേഷം യുപിയിലെ പല സ്ഥാനാര്‍ത്ഥികളും ഇപ്പോള്‍ തിരയുന്നത് സ്വന്തം വോട്ടുകളാണ്.വോട്ടിങ്ങ് മെഷീന്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന് 16 കോര്‍പറേഷനുകളില്‍ 14ലും ബിജെപി വിജയിച്ചു.

എന്നാല്‍ ബാലറ്റ് വോട്ടിങ്ങ് നടന്ന് ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും വിജയിക്കാന്‍ കഴിഞ്ഞത് വെറും 16 ശതമാനം സീറ്റുകളില്‍ മാത്രംരാമക്ഷേത്രത്തിന്റെ പേരില്‍ ബിജെപി യുടെ രാഷ്ട്രിയ വേദിയായ അയോധ്യയുടെ കോര്‍പറേഷന്‍ ഭരണം ബിജെപി നിലനിറുത്തി.

എന്നാല്‍ സമീപ പഞ്ചായത്ത് സീറ്റുകളിലെല്ലാം ബിജെപി പരാജയപ്പെട്ടു.ബാലറ്റ് പേപ്പര്‍ വോട്ടിങ്ങ് നടന്ന ലഖ്‌നൗവിന് സമീപമുള്ള സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ ബിജെപിയ്ക്ക് ആകെ ലഭിച്ചത് ആറ് സീറ്റ് മാത്രം.7 സ്വതന്ത്രന്‍മാര്‍ വിജയിച്ച ജില്ലയില്‍ സമാജവാദി 12 സീറ്റ് നേടി.ഫൈയ്‌സാബാദ്,ബഹറൈച്ച്,ബലറാംപൂര്‍ എന്നീ മൂന്ന് ജില്ലയില്‍ അക്കൗണ്ട് തുറക്കാന്‍ പോലും ബിജെപിക്ക് കഴിഞ്ഞില്ല.

ബസ്ത്തി,അബേദ്ക്കര്‍ നഗര്‍ എന്നീജില്ലകളില്‍ ഒരു സീറ്റ് മാത്രം.സുല്‍ത്താന്‍പൂര്‍,ഗോന്‍ണ്ടാ ജില്ലകളില്‍ രണ്ട് സീറ്റ്. അതേ സമയം ഈ ജില്ലകളിലെ വോട്ടിങ്ങ് മെഷീന്‍ ഉപയോഗിച്ച കോര്‍പറേഷനുകളെല്ലാം ബിജെപി തൂത്ത് വാരി.വോട്ടിങ് ഫലം പൂര്‍ണ്ണമായും പുറത്ത് വരുമ്പോള്‍ ഇ.വി.എം മെഷീന്‍ ഉള്ള സ്ഥലങ്ങളില്‍ ബിജെപി വിജയം 46 ശതമാനമെങ്കില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് സ്ഥലങ്ങളില്‍ അത് വെറും 16 ശതമാനം മാത്രമായി കുറഞ്ഞു.

സമാജവാദിയും ബിഎസ്.പിയും വോട്ടിങ്ങ് മെഷീനെതിരെ രംഗത്ത് എത്തി. എന്നാല്‍ 2006ല്‍ നിര്‍മ്മിച്ച ഇ.വി.എം മെഷീനുകളാണ് യുപിയില്‍ ഉപയോഗിച്ചതെന്നും ഇവ പല പരീക്ഷണങ്ങളും അതിജീവിച്ചവയാണെന്നുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News