ഓഖിയില്‍ വിറങ്ങലിച്ച് കേരളം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇനി കണ്ടെത്താനുളളത് 105 മലയാളികളെ. ഇന്ന് 7 പേര്‍ കൂടി മരണപ്പെട്ടതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അവസാന വ്യക്തിയെ രക്ഷിക്കുന്നത് വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
രണ്ട് ദിവസത്തിന് ശേഷം മഴ ശമിച്ചു വെന്നതായിരുന്നു ഓഖി ദുരന്തത്തിന്റെ മൂന്നാം ദിനത്തില്‍ കൂടുതല്‍ ആശ്വാസമായത്. വായു – നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സംയുക്തമായ തെരച്ചിലില്‍ 3 ാം ദിനം കണ്ടെത്താനായത് 37 പേരെയാണ് .

ഇനി 105 മലയാളി മത്സ്യത്തൊഴിലാളികളെയാണ് കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജി്തപ്പെടുത്തിയിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റ് അടിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ തീരത്ത് നിന്നും കാണാതായവര്‍ ലക്ഷ്വദീപിന്റെയും കല്‍പ്പേനി തീരങ്ങളിലെക്ക് ചിതറിപ്പോയതായാണ് സൂചന.

നിലവില്‍ 450 ഓളം പേരെയാണ് കണ്ടെത്താനായത്. എന്നാല്‍ ഇതില്‍ തമിഴ്‌നാട് സ്വദേശികളും ഉള്‍പ്പെടുന്നു എന്നത് കൊണ്ട് ഇനിയും കൂടുതല്‍ മലയാളികളെ കണ്ടെത്താനുണ്ടെന്നാണ് കരുതപ്പെടുന്നത്. അവസാന വ്യക്തിയെ രക്ഷിക്കുന്നത് വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതെസമയം ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന് കത്തയക്കാനായി ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായുള്ള രക്ഷാപ്രവര്‍ത്തനം നാലാം ദിനത്തിലും തുടരും. നാലാം ദിനത്തില്‍ തെരച്ചില്‍ കൂടുതല്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News