കൊല്ലത്ത് കടലില്‍ കാണാതായവരെ നാട്ടിലെത്തിച്ചു; സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടാണ് രക്ഷപെട്ടതെന്ന് ആന്റണി

കൊല്ലത്ത് നിന്ന് കടലില്‍ പോയി മൂന്ന് ദിവസമായി കാണാതായവരെ രക്ഷാപ്രവര്‍ത്തനത്തിലൂടെ നാട്ടിലെത്തിച്ചു. വേളാങ്കണ്ണിമാതാ ബോട്ടില്‍ കടലില്‍ പോയ ദയാളന്‍, ആന്റണി, കാജിന്‍, കെപ്‌സണ്‍ എന്നിവരെയാണ് സര്‍ക്കാരിന്റെ നിരന്തര പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്. മൂതാക്കര ജോനകപ്പുറം മത്സ്യമേഖലയില്‍ കാത്തിരുപ്പിന്റെ പിരിമുറുക്കത്തിന് ഇതോടെ അവസാനമായി.

മൂന്ന് പകലും മൂന്ന് രാത്രിയും കടലില്‍ ഒഴുക്കില്‍പെട്ട ഇവരെ നാവികരാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം രക്ഷിച്ച് കരക്കെത്തിച്ചത്.

കൊല്ലത്ത് വീട്ടില്‍ ഇവരുടെ വരവും കാത്ത് ബന്ധുക്കളും എം.എല്‍.എ എം മുകേഷും കൊല്ലം മേയര്‍ രാജേന്ദ്ര ബാബു ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും നില്‍പ്പുണ്ടായിരുന്നു. ആന്റണി,ദയാളന്‍, കാജിന്‍, കെപ്‌സണ്‍ എന്നിവരെ കണ്ടതോടെ ബന്ധുക്കളുടെ വികാര പ്രകടനങള്‍ക്ക് എല്ലാവരും സാക്ഷികളായി.

സര്‍ക്കാരിന്റെ നല്ല ഇടപെടല്‍ കൊണ്ടാണ് തങ്ങള്‍ രക്ഷപെട്ടതെന്ന് ആന്റണി പറഞ്ഞു.

പേടിപ്പിക്കുന്ന കാറ്റിലും മഴയിലും ആടിയുലഞ്ഞ ബോട്ട് മറിഞ്ഞ് പോകാതെയും കയറിയ വെള്ളം ഒഴുക്കി കളഞ്ഞുമാണ് പിടിച്ചു നിന്നത്. നാവിക സേനയുടെ ഹെലികോപ്റ്റര്‍ കണ്ടെത്തുമ്പോള്‍ കൊല്ലത്ത് നിന്ന് ഏതാണ്ട് 170 കിലോമീറ്റര്‍ അകലെയായിരുന്നു നിയന്ത്രണമില്ലാതെ ബോട്ട്.

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ ഇവരെ ഫോണില്‍ വിളിച്ച് സന്തോഷം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News