ഓഖിയുടെ മറവില്‍ കലാപമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം; നേതാവിനെ നാട്ടുകാര്‍ വിരട്ടി ഓടിച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ മറവില്‍ സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ ശ്രമം. സ്ഥലം എംഎല്‍എയുടെ സാന്നിധ്യത്തില്‍ പ്രകോപനത്തിന് ശ്രമിച്ച കോണ്‍ഗ്രസ് നേതാവിനെ നാട്ടുകാര്‍ വിരട്ടി ഓടിച്ചു.

ഇന്നലെ ഉച്ചയോടെയാണ് വിഴിഞ്ഞത്ത് ആള്‍കൂട്ടത്തിനിടയില്‍ നുഴഞ്ഞ് കയറി സര്‍ക്കാരിനെതിരെ പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവിനെ നാട്ടുകാര്‍ തന്നെ വിരട്ടി ഓടിച്ചത്. മന്ത്രി മേഴ്‌സികുട്ടിയമ്മക്കെതിരെ അസഭ്യവര്‍ഷം നടത്തി കൊണ്ട് സംസാരിക്കുകയായിരുന്നു ഖദര്‍ദാരിയായ കോണ്‍ഗ്രസ് നേതാവ്.

കേട്ടലറക്കുന്ന തെറിവാക്കുകള്‍ ആയിരുന്നു ഇയാള്‍ പറഞ്ഞ് കൊണ്ടിരുന്നത്. എന്നാല്‍ ആള്‍കൂട്ടത്തിനിടയില്‍ ഉണ്ടായിരുന്ന ആരോ വീഡിയോ എടുക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ തെറി പറച്ചില്‍ നിര്‍ത്തി മാന്യമായി സംസാരിക്കാന്‍ തുടങ്ങി. ഇങ്ങനെ നിന്നാല്‍ പോര. കടലില്‍ പോയ നമ്മുടെ ആളുകളെ തിരിച്ച് കിട്ടണമെങ്കില്‍ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കണം, കത്തിക്കണം ഇങ്ങനെ നീണ്ടു ഇയാളുടെ വാചക കസര്‍ത്ത്.

ഒരേ മനസോടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളുകളില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ തുണിഞ്ഞിറങ്ങിയ ഖദര്‍ദാരിയെ ഇതോടെ ആളുകള്‍ വളഞ്ഞു. അങ്ങനെ ഏരിതീയില്‍ എണ്ണ ഒഴിച്ച് ആളി കത്തിക്കാനുള്ള പരിശ്രമം, പക്ഷെ നാട്ടുകാര്‍ അതില്‍ വീണില്ല.

ഇവിടെ രാഷ്ട്രീയം കളിക്കരുത്. അങ്ങനെ രാഷ്ട്രീയം കളിയ്ക്കാന്‍ വന്നാല്‍ അടി വാങ്ങും എന്ന് അവര്‍ തിരിച്ചു പ്രതികരിച്ചതോടെ കോണ്‍ഗ്രസ് നേതാവിന്റെ പൊടി പോലും കാണാനില്ലാത്ത സ്ഥിതിയായി. കോവളം എംഎല്‍എ എം.വിന്‍സെന്റിന്റെ സാന്നിധ്യത്തിലായിരുന്നു അനുയായികളുടെ ഈ കുത്തി തിരിപ്പ് ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News