അബിയുടെ വീട്ടില്‍ ദിലീപ് എത്തി; ആശ്വാസവാക്കുകളിലും ഒന്നും മിണ്ടാതെ ഷെയിന്‍ നിഗം

കൊച്ചി: അന്തരിച്ച പ്രശസ്ത സിനിമാ മിമിക്രി താരം കലാഭവന്‍ അബിയുടെ വീട്ടില്‍ നടന്‍ ദിലീപ് എത്തി. അബിയുടെ മൂവാറ്റുപുഴയിലെ വീട്ടിലാണ് ദിലീപ് എത്തിയത്.

ദിലീപ് വീട്ടിലെത്തിയപ്പോള്‍ ഷെയിന്‍ നിഗവും അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നു. ദിലീപിന്റെ ആശ്വാസവാക്കുകളിലും ഒന്നും മിണ്ടാനാകാതെ നിന്നതേയുളളു ഷെയിന്‍ നിഗം. അബിയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മുക്തനായിട്ടില്ല ഷെയിനും സഹോദരങ്ങളും.

ഉറ്റസുഹൃത്തുക്കളായിരുന്ന ദിലീപും അബിയും മിമിക്രി വേദികളിലൂടെയാണ് സിനിമയിലെത്തിയത്. ഒരുകാലത്ത് തരംഗമായിരുന്നു അബി-ദിലീപ്-നാദിര്‍ഷ സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here