ഓഖി: 29 പേരെ കൂടി രക്ഷിച്ചു; തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ 29 പേരെ കൂടി രക്ഷിച്ചു.

13 പേരെ നാവികസേനയും 16 പേരെ വ്യോമസേനയുമാണ് രക്ഷപ്പെടുത്തിയത്. തിരുവനന്തപുരം അടിമലത്തുറ സ്വദേശികളായ സില്‍വ, ക്രിസ്തുദാസ്, മരിയ ദാസ്, തമിഴ്‌നാട് സ്വദേശി അന്തോണി എന്നിവരും രക്ഷപ്പെട്ടവരില്‍പെടുന്നു. ഇവരുമായി കപ്പല്‍ കൊല്ലം തീരത്തെത്തി.

അതേസമയം, ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിനിക്കോയി ദ്വീപിന് മുകളില്‍ നിന്നും ഗുജറാത്ത് തീരത്തേക്ക് കാറ്റു നീങ്ങുന്നതായാണ് വിവരങ്ങള്‍.

കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. ഓഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ ഇതുവരെ 15 പേരാണ് മരിച്ചത്. ഇതില്‍ എട്ടു പേര്‍ മരിച്ചത് ഇന്നലെയാണ്.

അതേസമയം, ഓഖി ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിലെ ചുഴലിക്കാറ്റ് ജാഗ്രതാവിഭാഗം തലവന്‍ വ്യക്തമാക്കി. എല്ലാ ചുഴലിക്കാറ്റുകളും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്നതല്ലെന്നും ഓഖി ചുഴലിക്കാറ്റ് അത്തരത്തിലൊന്നാണെന്നും മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News