പ​രേ​ഖ് ഇ​ൻ​ഫോ​സിസ് എം ഡി

ഇ​ൻ​ഫോ​സി​സി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി സ​ലീ​ൽ എ​സ്. പ​രേ​ഖി​നെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​ത്തു. ജ​നു​വ​രി ര​ണ്ടി​ന് പ​രേ​ഖ് ചു​മ​ത​ല​യേ​ൽ​ക്കും. ഐ​ടി ക​മ്പ​നി​യാ​യ കാ​പ് ജെ​മി​നി​യി​ൽ​നി​ന്നാ​ണ് പ​രേ​ഖ് ഇ​ൻ​ഫോ​സി​സി​ലേ​ക്കെ​ത്തു​ന്ന​ത്.
കം​പ്യൂ​ട്ട​ർ സ​യ​ൻ​​സ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, എ​യ്റ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് തു​ട​ങ്ങി​യ​വ​യി​ൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വു​മു​ള്ള പ​രേ​ഖിനുവേണ്ടി ഇ​ട​ക്കാ​ല സി​ഇ​ഒ ആ​യി​രു​ന്ന യു.​ബി. പ്ര​വീ​ൺ റാ​വു സ്ഥാ​ന​മൊ​ഴി​യും.
സി​ഇ​ഒ പ​ദ​വി​ക്കൊ​പ്പം മു​ഴു​വ​ൻസ​മ​യ ഡ​യ​റ​ക്ട​റു​മാ​യാ​ണ് പ​രേ​ഖ് ഇ​ൻ​ഫോ​സി​സി​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ക. സ്ഥാ​പ​ക​രി​ലൊ​രാ​ള​ല്ലാ​താ​യി​രു​ന്നി​ട്ടും സി​ഇ​ഒ പ​ദ​വി​യി​ലെ​ത്തി​യ വി​ശാ​ൽ സി​ക്ക ഒാ​ഗ​സ്റ്റി​ലാ​ണ് രാ​ജി​വ​ച്ച​ത്.
ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ അ​പ്രീ​തി​ക്കു പാത്ര​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് സി​ക്ക രാ​ജി​വ​ച്ച​തോടെ സ​ഹ​സ്ഥാ​പ​ക​നാ​യ ന​ന്ദ​ൻ നി​ലേ​ക​നി ചെ​യ​ർ​മാ​ൻസ്ഥാ​നം ഏ​റ്റെ​ടു​ത്തു.
ആ​ഗോ​ള​ത​ല​ത്തി​ൽ ഐ​ടി മേ​ഖ​ല​യി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ട് പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള സ​ലീ​ൽ പ​രേ​ഖി​ന്‍റെ വ​ര​വ് ഇ​ൻ​ഫോ​സി​സി​നു മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്ന് നി​ലേ​ക​നി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News