ആരാധകര്‍ ആകാംക്ഷയില്‍; ഗോള്‍ പിറക്കുമോ; മൂന്നാം ഹോം മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

ഐ എസ് എല്‍ നാലാം സീസണിലെ മൂന്നാം ഹോ മത്സരത്തില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേ‍ഴ്സ് മുംബൈ എഫ് സിയെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍രഹിത സമനില വ‍ഴങ്ങേണ്ടി വന്ന ബ്ലാസ്റ്റേ‍ഴ്സിന് ഇന്ന് ജയം അനിവാര്യമാണ്

കൊച്ചിയില്‍ മൂന്നാം മത്സരത്തിന് ബൂട്ട് കെട്ടുമ്പോള്‍ കേരളാ ബ്ലാസ്റ്റേ‍ഴ്സിന് ജയത്തില്‍ കുറഞ്ഞ് ഒന്നും ഗുണം ചെയ്യില്ല. സമനിലയോ തോല്‍വിയോ ആണെങ്കില്‍ മുന്നോട്ടുള്ള പ്രയാണം ദുഷ്കരമാകും, കാണികളും കൈവിടും.

മാഞ്ചസ്റ്റര്‍ യുണൈറ്റിഡില്‍ നിന്നും ഇതിഹാസ താരങ്ങളെ വരെ എത്തിച്ചിട്ടും കളത്തില്‍ ഇതുവരെ ഒരു തിരിയും കത്തിയില്ല. പരിക്കില്‍ നിന്ന് മോചിതനായി വെസ് ബ്രൗണിന്‍റെ വരവിലാണ് ഇനി ഏവരുടെയും പ്രതീക്ഷ. ബ്രൗണ്‍ എത്തിയാല്‍ ഘാനയുടെ പെക്കൂസണെ പുറത്തിരുത്തും.

റിനോ ആന്‍റോക്ക് ഇനിയും ഒരവസരം കൂടി നല്‍കിയേക്കില്ല. മധ്യനിര ബെര്‍ബറ്റോവിനെ വീണ്ടും ഏല്‍പ്പിക്കും. വിനീതും ഹ്യൂമും ഫോം കണ്ടെത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കു‍ഴയും. ഗോള്‍ കീപ്പര്‍ രഹുബ്കയുടെ ഫോം ആണ് ബ്ലാസ്റ്റേ‍ഴ്സിന്‍റെ ഏക ആശ്വാസം.

ലാല്‍റുത്താറയും അരാറ്റ ഇസൂമിയും സ്ഥിരത പ്രകടിപ്പിക്കുന്നതും ബ്ലാസ്റ്റേ‍ഴ്സിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കൊച്ചിയിലെ മഞ്ഞക്കടലിരമ്പത്തില്‍ മുംബൈക്കെതിരെ ജയത്തിന് തുടക്കമിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News