‘അന്ന് അവര്‍ പറഞ്ഞ കള്ളക്കഥകള്‍ പലരും വിശ്വസിച്ചു; ജീവിതം നശിപ്പിച്ചത് സിനിമാ മേഖലയിലെ ഒരു സ്ത്രീ’; തുറന്ന് പറഞ്ഞ് ബാബു ആന്റണി

ബാബു ആന്റണി ആക്ഷന്‍ ചിത്രങ്ങളിലൂടെ യുവാക്കളുടെ മനസ് കീഴടക്കിയ സൂപ്പര്‍ ഹീറോ. താര പരിവേഷയിരുന്നു ഒരുകാലത്ത് ബാബു ആന്റണിക്ക് യുവാക്കളുടെ മനസ്സില്‍ ഉണ്ടായിരുന്നത്. ആക്ഷന്‍രംഗങ്ങളില്‍ ഇത്രയേറെ തിളങ്ങിയ മറ്റൊരു മലയാളി താരമില്ല പക്ഷേ വലരെ പെട്ടന്നാണ് താരം മലയാള സിനിമയില്‍ നിന്ന് അപ്രത്യക്ഷനായത്.

ആരാധകരുടെ എല്ലാ പ്രതീക്ഷയും തകിടം മറിച്ചുകൊണ്ട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു ബാബു ആന്റണി. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്ന ബാബു ആന്റണി താന്‍ സിനിമയില്‍ നിന്നും വിട്ടു പോയതിന്റെ കാരണം വ്യക്തമാക്കുകയാണ്.

എല്ലാത്തിനും കാരണം ഒരു സ്ത്രീയാണെന്നും അവരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു. അവരും സിനിമാ മേഖലയിലായിരുന്നു. അന്ന് അവര്‍ പറഞ്ഞ കള്ളക്കഥകള്‍ പലരും വിശ്വസിച്ചു. അവസരങ്ങള്‍ കുറഞ്ഞു.

ഇരുപതിലധികം ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒറ്റയടിക്ക് നഷ്ടപ്പെട്ടു.ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വന്നുവെന്ന് അന്ന് സംവിധായകരും നിര്‍മാതാക്കളും പറഞ്ഞു. അക്രയേറെ കള്ള പ്രചരണങ്ങളാണ് ഉണ്ടായത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും കള്ളപ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

പിന്നീട് ഞാന്‍ സിനിമയില്‍ നിന്നും പൂര്‍ണമായും അകന്നു. വിവാഹിതനാകുന്നതും വിദേശത്തേയ്ക്ക് താമസം മാറി. അതും അവസരങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News