റെഡ്മീ തിളങ്ങി; ഇനി ഷവോമിക്കാലം

സാംസങ്, ലെനോവോ, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികള്‍ പിന്നില്‍. ഇന്ത്യന്‍ വിപണിയില്‍ ഷാവോമി ഒന്നാമന്‍. സാംസങിനെ പിന്തള്ളിയാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയിലെ 50 നഗരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ കണക്കെടുപ്പിലാണ് ഷവോമി തിളങ്ങിയത്.

വിപണിയിലെ റെഡ്മി നോട്ട് 4 ന്റെ തിളക്കമാണ് സാംസങിനെ പിന്തള്ളി ഷവോമിയെ ഒന്നാമതെത്തിച്ചത്.
പ്രമുഖ നഗരങ്ങളിലെ കണക്കെടുത്തപ്പോള്‍ റെഡ്മി നോട്ട് 4ന്റെ വില്പനയിലാണ് ഐഡിസി ഏറ്റവും കൂടുതല്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.

രാജ്യത്ത് 40 ശതമാനം വില്പനയാണ് റെഡ്മി നോട്ട് 4 നേടിയത്. സാംസങ്ങാണ്് രണ്ടാം സ്ഥാനത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here