സ്ക്വാഷ്‌ ഉണ്ടാക്കാം ചെമ്പരത്തിപ്പൂവ് കൊണ്ട്

നാട്ടിന് പുറങ്ങളില്‍ സുലഭമായി കിട്ടുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ്.ചുവന്ന നാടന്‍ ചെമ്പരത്തിപ്പൂവുണ്ടെങ്കില്‍ ആരോഗ്യപ്രദമായ നല്ല ഒന്നാന്തരം സ്ക്വാഷ് തയ്യാറാക്കാം .

വേണ്ട ചേരുവകള്‍

1, ചെമ്പരത്തിപൂവ് – 5 ഗ്രാം
2, വെള്ളം – 250 മില്ലി
3, പഞ്ചസാര – 100 ഗ്രാം

ചെമ്പരത്തിപൂവ് അല്പ്പം വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഒന്ന് തിളച്ച ശേഷം. ഏകദേശം 15 മിനിറ്റ് വെക്കുക. ഇനി ഇത് അരിച്ചെടുക്കുക, തിരികെ വീണ്ടും പാത്രത്തിലേക്ക് ഒഴിക്കുക. അതിന് ശേഷം പഞ്ചസാര ചേര്‍ക്കാം.പിന്നീട് ചെറിയ തീയില്‍ ചൂടാക്കി, പഞ്ചസാര അലിഞ്ഞു ചേരുന്ന വരെ ഇളക്കുക.

സിറപ്പ് ആകുന്നവരെ ചെറിയ തീയില്‍ ചൂടാക്കി കൊണ്ടിരിക്കുക. സിറപ്പ് പരുവം ആയാല്‍ തീ കെടുത്തി തണുക്കാന്‍ വെക്കാം. തണുത്തു കഴിഞ്ഞാല്‍ കുപ്പിയില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

നാരങ്ങ വെള്ളം ഉണ്ടാക്കുബോള്‍ കൂടെ ഈ ചെമ്പരത്തിപൂവ് സിറപ്പ് കൂടി ചേര്‍ക്കാം. നല്ല രുചികരമായ കൂടെ ആരോഗ്യപ്രദമായ ഒരു പാനീയം ആണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here