ചര്‍ച്ച ചെയ്യേണ്ടത് വീഴ്ചകളല്ല; സംസ്ഥാന സര്‍ക്കാറിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ച് കണ്ണന്താനം

സംസ്ഥാന സര്‍ക്കറിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കണ്ണന്താനത്തിന് സംതൃപ്തി. വീഴ്ചകളല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും കണ്ണന്താനം പറഞ്ഞു.

കേരളത്തില്‍നിന്നു മാത്രം കോസ്റ്റ് ഗാര്‍ഡും നേവിയും എയര്‍ഫോഴ്സും ചേര്‍ന്ന് 183 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെ

ഓഖി ചുഴലിക്കാറ്റ് മൂലം കടലില്‍ പെട്ടുപോയ അവസാനത്തെ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതുവരെ തെരച്ചില്‍ ഊര്‍ജിതമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചിരുന്നു.

നാവികസേന, വായുസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവ ഏകോപിച്ച് തീവ്രമായ തെരച്ചില്‍ തുടരുന്നുണ്ട്.. കൂടുതല്‍ കപ്പലുകളും വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനവുമായി സഹകരിച്ച് പ്രതിരോധ വിഭാഗങ്ങളും കോസ്റ്റ്ഗാര്‍ഡും മികച്ച രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഈ ഏജന്‍സികള്‍ മാത്രം 183 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News