ഈ വര്‍ഷം പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 724 തവണ

ഇക്കൊല്ലം മാത്രം പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തിയില്‍ 724 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് കണക്കുകൾ. കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അന്താരാഷ്ട്ര അതിര്‍ത്തിയിലെയും നിയന്ത്രണ രേഖയിലെയും സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.

പാക് വെടിവെപ്പില്‍ കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് 17 സുരക്ഷാ ഉദ്യോഗസ്ഥരും 12 സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.

കൂടാതെ 67 സുരക്ഷാ ഉദ്യേഗസ്ഥര്‍ക്കും 79 സാധാരണക്കാര്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

2016ല്‍ പാകിസ്താന്‍ സൈന്യം 449 തവണ വെടിനിർത്തൽ കരാര്‍ ലംഘിച്ചിരുന്നു. ഇതേ തുടര്‍ന്ന് 13 സൈനികരും 13 സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. 2015-ല്‍ 405 തവണയും 2014-ല്‍ 583 തവണയും 2013-ല്‍ 347 തവണയും 2012-ല്‍ 114 തവണയും 2011-ല്‍ 62 തവണയും 2010-ല്‍ 70 തവണയും കരാർ ലംഘിച്ചതായാണ് കണക്കുകൾ.

അതേസമയം ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഉൾപ്പടെ ശക്തമായ വെടിവയ്പും ഷെല്ലാക്രമണവും തുടരുന്നതായാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News