പൃഥ്വിരാജിന്റെ വിമാനം ഉടന്‍ എത്തും; ടീസര്‍ പുറത്തിറങ്ങി

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം വിമാനത്തിന്റെ ടീസര്‍ എത്തി. ജന്മനാ മൂകനും ബധിരനുമായ സജി എന്നയാളുടെ കഥയാണ് വിമാനം.

ദാരിദ്ര്യം കാരണം ചെറിയ ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്ന ഇയാള്‍ ഒരു വിമാനം സ്വയം നിര്‍മ്മിക്കുന്നതാണ് ചിത്രത്തിന് ആധാരം.

നായകനാക്കി നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണ നായികയാകുന്നു. നെടുമുടി വേണു, അലന്‍സിയര്‍, പി.ബാലചന്ദ്രന്‍, ശാന്തി കൃഷ്ണ, സുധീര്‍ കരമന എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജെ.സി.ഡാനിയേലിനും മൊയ്തീനും ശേഷംപൃഥ്വിരാജിന്റെ ബയോഗ്രഫിക്കല്‍ ചിത്രമാണ് വിമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News