ഓഖി ദുരന്തം: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിഴിഞ്ഞത്തെത്തി

തിരുവനന്തപുരം:സ്ഥിതിഗതികള്‍ വിലയിരുത്താനും ദുരിത ബാധിതരെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം വിഴിഞ്ഞത്ത് എത്തി. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ,കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
450 ലധികം പേരെ ഇതിനകം രക്ഷിച്ചു കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടലില്‍ അകപ്പെട്ടവര്‍ക്ക് വേണ്ടി വ്യോമസേനയും നാവികസേനയും തീരസംരക്ഷണസേനയും നാലാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തിരുവനന്തപുരം സ്വദേശികളായ നാല് പേരുള്‍പ്പടെ കടലില്‍ കുടുങ്ങിപ്പോയ 76 മത്സ്യത്തൊഴിലാളികളെ ഇന്ന് കരയ്‌ക്കെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here