ഓഖി ദുരന്തം: കേന്ദ്ര സർക്കാർ നിലപാട് പക്ഷപാതപരമെന്ന് കോടിയേരി

ഓഖി ദുരന്തം, കേന്ദ്ര സർക്കാർ നിലപാട് പക്ഷപാതപരമെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ച പ്രധാനമന്ത്രി, കൂടുതൽ നാശമുണ്ടായ കേരളത്തിലെ മുഖ്യമന്ത്രിയെ വിളിച്ചില്ല.

ദുരന്ത സമയത്ത് കേന്ദ്രം വൈരനിര്യാതന നിലപാട് സ്വീകരിക്കരുതെന്നും കോടിയേരി പറഞ്ഞു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കാര്യങ്ങൾ വ്യക്തമാക്കിയതോടെ ഓഖി ദുരന്തത്തെ സംസ്ഥാന സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമത്തിൻറെ മുനയൊടിഞ്ഞെന്നും കോടിയേരി ഒഞ്ചിയത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News