മഞ്ഞക്കടല്‍ സാക്ഷി; ബ്ലാസ്റ്റേസിന് ആദ്യ ഗോള്‍; മത്സരം സമനിലയില്‍

മഞ്ഞക്കടലിനെ സാക്ഷിയാക്കി ബാളാസ്റ്റേഴ്സിന്റെ ആദ്യ ഗോള്‍ പിറന്നെങ്കിലും മത്സരം സമനിലയില്‍ അവസാനിച്ചു.
ഐ എസ് എല്‍ നാലാം സീസണിലെ മൂന്നാം ഹോ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോള്‍ പിറന്നു. പതിനാലാം മിനിറ്റില്‍ മാര്‍ക്കസ് സിഫ്നിയോസാണ് ബ്ലാസ്റ്റേഴ്സിനുവേണ്ടി ഗോള്‍ നേടിയത്.

ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സിന് ഇത്തവണയും സമനില.മുംബൈ എഫ് സിക്കെതിരെയുള്ള മത്സരത്തില്‍ പതിനാലാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്.ആദ്യ പകുതിയില്‍ കളി അവസാനിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിലായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ ഒരു ഗോള്‍ മാത്രമേ എത്തിയുള്ളൂവെങ്കിലും കളിയിലുടനീളം ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യമാണ് കാണാന്‍ കഴിയുക. ഒരു നിമിഷം പോലും ആരാധകരെ നിരാശയിലാഴ്ത്താതെ നിറഞ്ഞുകളിക്കുന്ന ബാളാസ്റ്റേഴ്സും ഗോള്‍ മടക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന മുംബൈ എഫ്സിയും തുടക്കത്തില്‍ കളിയാരാധകരെ ആവേശത്തിലാഴ്ത്തി.

മല്‍സരം 40 മിനിറ്റു പിന്നിടുമ്പോള്‍ ജാക്കിചന്ദ് സിങ് ബെര്‍ബറ്റോവിന്റെ കിടിലന്‍ പാസ് പാഴാക്കി. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേയ്ക്ക് പോയി.

രണ്ടാം പകുതിയില്‍ കളി ആരംഭിച്ച് 55 -ാം മിനിറ്റില്‍ സി.കെ.വിനീത് പോസ്റ്റിന് മുന്നില്‍ നിന്ന് തൊടുത്ത ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേയ്ക്ക്. ഗോളവസരങ്ങള്‍ നഷ്ടപ്പെടുമ്പോഴും ബ്ളാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആവേശത്തിന് അല്‍പം പോലും കുറവില്ല. 70ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂം കളിക്കളത്തിലേക്ക്

മഞ്ഞക്കടല്‍ തീര്‍ത്ത കൊച്ചിയ്ക്കു മുന്നില്‍ മുംബൈയ്ക്ക് 76 മിനിറ്റില്‍ മുംബൈ ഗോള്‍ മടക്കി. ബല്‍വന്ത് സിംഗാണ് ഗോള്‍ തിരിച്ചടിച്ചത്.80-ാം മിനിറ്റ് ഇടയ്ക്ക് അനാവശ്യ ഫൗളിനു ശ്രമിച്ച വിനീതിന് ചുവപ്പുകാര്‍ഡ്. ഒടുവില്‍ കളി സമനിലയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News